കൂട്ട കൈയടി വാങ്ങാന്‍ നിലവാരമില്ലാത്ത പ്രസ്താവനകളുടെ കൂട്ടം.

നിലവാര മില്ലാത്തതായി ബാറുകള്‍ മാത്രമേ ഉള്ളോ എന്ന് ചോദിച്ച് മദ്യനയത്തെ പേരിനും പെരുമക്കുമായി എതിര്‍ക്കുന്ന ചില സാമൂഹ്യ പ്രവര്‍ത്തകര്‍ നേതാവ് എന്ന പേര് കര്‍ത്താവീശോക്ക് കൊടുത്തുകൊണ്ട് ഈശോ സോഷ്യല്‍ drinking നെ പ്രോത്സാഹിപ്പിച്ചതായി പറഞ്ഞ് കൈയടി കരസ്ഥമാക്കി. ഈശോ വിവാഹ വേളയില്‍ നടത്തിയ അത്ഭുതത്തെ, മുന്തിരിച്ചാറിനെ, മദ്യവുമായി ബന്ധപ്പെടുത്തുന്നതും, അതിന് കൂട്ടായി ഈശോ നാമം ഉപയോഗിക്കുന്നതും തീരെ നിലവാരമില്ലാത്തെതെന്ന്, ബാറുകള്‍ പൂട്ടുന്ന മദ്യനയത്തെ നിലവാരമില്ലാത്തതായി കൊട്ടിഘോഷിക്കുന്ന ചില സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയുന്നത് നല്ലതാണ്. അനേകരുടെ അവയവങ്ങള്‍ ഇല്ലാതാക്കുന്ന, കൊല്ലുന്ന, മദ്യവില്പ്പനയെ പ്രോത്സാഹിപ്പിച്ചശേഷം, അവയവം കൈമാറുന്നതും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിലവാരമില്ലാത്തതാണ്. മദ്യവര്‍ജ്ജനമാണ് മുഖ്യമെങ്കിലും അതിന് കൂട്ടായി മദ്യ നിരോധനം നല്ലത് തന്നെ. മദ്യം അടിസ്ഥാന ആവശ്യം എന്ന് നിലവിളിക്കുന്ന പലരും ഇതിലൂടെ വരുന്ന കൊലപാതകത്തെ, അസ്സമാധാനത്തെ, കണ്ടില്ലെന്ന് നടിക്കുന്നത് നിലവാരമില്ലാത്തതാണ്‌. അറിയാതെയാണ് നിലവാരമില്ലാത്ത ഈ പ്രസ്താവന നടത്തിയെങ്കില്‍ തിരുത്താം. നമുക്ക് ഉത്ഥിതനീശോ നാമം വ്രഥാ പ്രയോഗിക്കാതിരിക്കാം. ഉത്ഥിതനീശോ നാമം, ശ്ലൈഹിക പള്ളി നാമം  വ്രഥാ പ്രയോഗിക്കുന്ന ഇങ്ങനെയുള്ളവരെ, വലിയവരായി പൊക്കി കൊണ്ട് നടക്കുന്ന പ്രവണത നമുക്ക് ഒഴിവാക്കാം.
ഉത്ഥിതനീശോ മ്ശീഹായില്‍ സ്നേഹപൂര്‍വ്വം മാര്‍ സ്ലീവാ ദയ്റാ.

Comments

comments