അഭിരുചി

ആളുകളുടെ ഇന്നത്തെ അഭിരുചിക്കനുസരിച്ച് വിശ്വാസത്തെ പ്രചരിപ്പിച്ചാല്‍ വിശ്വാസത്തെ നമ്മള്‍ കച്ചവടമാക്കുകയാണ്. ഉത്ഥിതനീശോയെക്കാള്‍ വലുതായി പരോക്ഷമായി പോലും ആളോ ആശയമോ സംഘടനകളോ നാം പെരുപ്പിച്ചുകാണിക്കാന്‍ തത്രപ്പാട് കാട്ടിയാല്‍, ലോക കൈയ്യടി കിട്ടിയേക്കാം; എന്നാല്‍ ആദിമ ശ്ലൈഹിക പള്ളി വിശ്വാസത്തില്‍ നിന്ന് നമ്മള്‍ അകന്നുപോകും. ഒപ്പം പരോക്ഷ വിഗ്രഹാരാധനകള്‍ ആരംഭിക്കും. ഈ കെണിയില്‍ വീഴാതിരിക്കാന്‍ നമുക്ക് ആദിമ ശ്ലൈഹിക പള്ളി വിശ്വാസത്തില്‍ വളരാം. ഉത്ഥിതനീശോയില്‍ സ്നേഹപൂര്‍വ്വം മാര്‍ സ്ലീവാ ദയ്റാ.

Comments

comments